നിയമസഭാ കയ്യാങ്കളികേസ് ഈ മാസം 28ലേക്ക് മാറ്റി.മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീല്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹാജരായാല്‍ അന്ന് തന്നെ കുറ്റപ്പത്രം വായിക്കുമെന്ന് തിരുവന്തപുരം സിജെഎം കോടതി അറിയിച്ചു.ബാര്‍ക്കോഴ കേസില്‍ ആരോപണ വിധേയനായ കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപെടുത്താനുള്ള ശ്രമത്തിനിടെ രണ്ടരലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്.ആറ് ഇടത് ഇടത് നേതാക്കളാണ് കേസിലെ പ്രതികള്‍.ഇതിനിടെ കേസിലെ പ്രതികളായ വി ശിവന്‍കുട്ടി,കെ അജിത്ത്, സികെ സദാശിവന്, കുഞ്ഞുമുഹമദ് മാസ്റ്റര്‍ എന്നിവര്‍ കോടതി ഹാജരായി ജാമ്യമെടുത്തിരുന്നു.എന്നാല്‍ ഇപി ജയരാജന്,ജലീല്‍ എന്നിവര്‍ ജാമ്യമെടുത്തിട്ടില്ല.കോവിഡ് ബാധിതനായ കെ ടി ജലീല്‍ നിരീക്ഷണത്തിലാണ്.കോവിഡ് മുക്തനായ ഇപി ജയരാജന് വിശ്രമത്തിലുമാണ്.അതിനാല്‍ ഇന്ന് ഇരുവരും കോടതിയില്‍ എത്താനുള്ള സാധ്യതയില്ല.കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കൃത്യമായി അറിയിച്ചില്ലെന്ന വി ശിവന്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പ്രോസിക്ക്യൂഷനു വേണ്ടി ഹാജരാകുന്ന പ്രോസിക്യൂട്ടര്‍ ബീനയെ മാറ്റി പകരം സീനിയര്‍ പ്രോസിക്യൂട്ടര്‍ ജയില്‍ കുമാര്‍ കോടതിയില്‍ ഹാജരാകും.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്