Follow Me TV

The Unbeatable

നിവിന്‍ പോളിയുടെ ജന്മദിനത്തില്‍ പടവെട്ടിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിരങ്ങി

നിവിന്‍ പോളിയുടെ ജന്മദിനത്തില്‍ ഗ്ലിംസ് ഓഫ് നിവിൻ പോളി എന്ന തലക്കെട്ടോടെ പടവെട്ടിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ്. ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിച്ച് സണ്ണിവെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സണ്ണിവെയ്ന്‍ നിര്‍മിക്കുന്ന ചിത്രമാണ് പടവെട്ട്. പടവെട്ടില്‍ നിവിന്‍ പോളിയുടെ നായികയായെത്തുന്നത് അരുവി എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ അദിതി ബാലന്‍ ആണ്. ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ചു വാര്യരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നുണ്ട്. കൂടാതെ ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന്‍ എന്നിവരുടെ നീണ്ടനിരതന്നെ പടവെട്ടില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചത് അന്‍വര്‍ അലി. സംഗീതം പകര്‍ന്നിരിക്കുന്നത് ഗോവിന്ദ് വസന്ത. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും ഷെഫീഖ് മുഹമ്മദ് അലി ചിത്രസംയോജനവും, സുഭാഷ് കരുണ്‍ കലാസംവിധാനവും, റോണക്സ് സേവിയര്‍ മേക്കപ്പും, മഷര്‍ ഹംസ വസ്ത്രാലങ്കാരവും നിര്‍വഹിച്ചിരിക്കുന്നു.