Follow Me TV

The Unbeatable

ഉത്തര്‍പ്രദേശില്‍ വനിതാ നേതാവിനെ ക്രൂരമായി മര്‍ദിച്ചു

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് യോഗത്തിനിടെ വനിതാ നേതാവിനെ ക്രൂരമായി മര്‍ദിച്ചു. ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ഡിയോറിയ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചോദ്യം ചെയ്ത താരാ യാദവിനെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചത്.കഴിഞ്ഞ ദിവസമാണ് ഡിയോറിയ ഉള്‍പ്പെടെ അഞ്ചു മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഡിയോറിയ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച മുകുന്ദ് ഭാസ്‌കര്‍ മണി ത്രിപാദിക്ക് എതിരെയാണ് താരാ യാദവ് രംഗത്തുവന്നത്. പീഡനക്കേസ് പ്രതിക്ക് സീറ്റ് നല്‍കിയതിനെ താരാ യാദവ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ താരയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ അറിയിച്ചു.