ഹാഥ്രസ് കേസില്‍ പൊലീസിന്റെ ഇടപെടലുകളെ കുറിച്ച് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി.മുസ്ലീംകളെയും ആദിവാസികളെയും ദളിതരെയും പല ഇന്ത്യക്കാരും മനുഷ്യരായി കാണുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .”നാണം കെട്ട കാര്യം എന്തെന്നാല്‍ പല ഇന്ത്യക്കാരും ദളിത്, മുസ്ലീം, ആദിവാസികള്‍ എന്നിവര്‍ മനുഷ്യരാണെന്ന് പോലും കരുതുന്നില്ല. മുഖ്യമന്ത്രിയും പൊലീസും ആരും അവളെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് പറയുന്നു, അവര്‍ക്കുവേണ്ടി. മറ്റ് പല ഇന്ത്യക്കാര്‍ക്കും അവള് ആരുമല്ല” രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസിന്റെ നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹാഥ്രസ് സന്ദര്‍ശിച്ചത് വലിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടാണ്. ഇരുവരെയും പൊലീസ് തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത് രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കുകയും മാധ്യമ, രാഷ്ട്രീയ പ്രവര്‍ത്തക വിലക്ക് യുപി സര്‍ക്കാരിന് നീക്കേണ്ടി വരികയും ചെയ്തിരുന്നു.
More Stories
ഇന്ന് ശിശുദിനം
അര്‍ണബ് ബിജെപി സ്ഥനാര്‍ത്ഥി ?
അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം