ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ലക്നൗ യാത്ര വൈകുന്നുവെന്നും അധികാരികള്‍ യാത്ര വൈകിപ്പിച്ചെന്നും കുടുംബം മജിസ്ട്രേറ്റിനോട് പറഞ്ഞു.രാത്രിയാത്ര ഭയപ്പെടുന്നുവെന്നും ,രാവിലെ മുതല്‍ കാത്തിരിക്കുന്നുവെന്നും കുടുംബം വ്യക്തമാക്കുന്നു. നിലവില്‍ ഹൈക്കോടതിയില്‍ ഹാജരാകാന്‍ ഇനി നാളെ പുലര്‍ച്ചെ പുറപ്പെടാമെന്നുമാണ് കുടുംബത്തിന്റെ തീരുമാനം . ഹാത്രസ് കേസില്‍ അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിലെ നടപടികളില്‍ പങ്കെടുക്കാനാണ് കുടുംബം ലക്നൗവിലേക്ക് പുറപ്പെടുന്നത്.
ഹാത്രസ് പെണ്‍കുട്ടിയുടെ അമ്മ, അച്ഛന്, രണ്ടു സഹോദരന്മാര്, സഹോദരന്റെ ഭാര്യ എന്നിവരാണ് ഹൈക്കോടതിക്ക് മുന്‍പാകെ ഹാജരാവുക. തുടര്‍ന്ന് ഇതുവരെ നടന്ന കാര്യങ്ങള്‍ ഡിവിഷന് ബെഞ്ച് നേരിട്ട് മനസിലാക്കും.
The Unbeatable
More Stories
ഇന്ന് ശിശുദിനം
അര്‍ണബ് ബിജെപി സ്ഥനാര്‍ത്ഥി ?
അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം