സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ തിരുവനന്തപുരത്തെ ജയിലിലേക്ക് മാറ്റും. സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും സന്ദീപിനെയും സരിത്തിനെയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കുമാണ് മാറ്റുന്നത്. പ്രതികള്‍ക്കെതിരെ കൊഫേപോസ ചുമത്തിയ പശ്ചാത്തലത്തിലാണ് നടപടി. ഇന്നോ നാളെയോ പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് വിവരം.നിലവില്‍ . പ്രതികള്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് കസ്റ്റംസിന്റെ വാദം സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് കൊഫേപോസ ചുമത്തിയത്. കസ്റ്റംസിന്റെ അപേക്ഷ പരിഗണിച്ചാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. കൊഫേപോസ ചുമത്തുന്നതോടെ ഇവരെ ഒരു വര്‍ഷം വരെ വിചാരണ കൂടാതെ കരുതല്‍ തടങ്കലില്‍വയ്ക്കാന്‍ കഴിയും. അതുവരെ ജാമ്യം ലഭിക്കില്ല കുടാതെ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനം ചൊവ്വാഴ്ചയുണ്ടാകും. അതേസമയം കേസില്‍ ശിവശങ്കറിനെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ കസ്റ്റംസ് നിയമോപദേശം തേടി.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്