എം.ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ വച്ചായിരുന്നെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. 2017ല്‍ നടന്നത് അനൗദ്യോഗിക കൂടിക്കാഴ്ചയായിരുന്നെന്നും സ്വപ്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്കി. യുഎഇ കോണ്‍സല്‍ ജനറലും മുഖ്യമന്ത്രിയും തമ്മിലായിരുന്നു കൂടിക്കാഴ്ച.
ആശയവിനിമയത്തിന് ശിവശങ്കറിനെ ബന്ധപ്പെടാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായും സ്വപ്നയുടെ മൊഴിയിലുണ്ട്. കോണ്‍സുലേറ്റിലെ സെക്രട്ടറിയായതു മുതല്‍ മുഖ്യമന്ത്രിക്കു തന്നെ അറിയാം. 48.5 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്നും സ്വപ്ന സുരേഷ് ഇഡിയോടു വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ രണ്ടുദിവസത്തെ ചോദ്യം ചെയ്യലിന് ശേഷവും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ സംശയമുനയില്‍ തന്നെയെന്ന നിലപാടിലാണ് കസ്റ്റംസ്. സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വരെ അറിവുണ്ടായിരുന്ന ശിവശങ്കര്‍ സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിഞ്ഞില്ലെന്ന മൊഴി വിശ്വസനീയമല്ലെന്ന നിലപാടിലാണ് അന്വേഷണസംഘം. സ്വപ്ന ഒളിവിലായിരിക്കെ ഒരു പ്രത്യേക നമ്പറില്‍ നിന്നെത്തിയ ഫോണ്‍ കോളുകളും ശിവശങ്കറും തമ്മിലുള്ള ബന്ധവും അന്വേഷണത്തിലാണ്. ചൊവ്വാഴ്ച അന്വേഷണസംഘം കടുത്ത നടപടികളിലേക്കു നീങ്ങിയേക്കുമെന്നാണു സൂചന.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്