Follow Me TV

The Unbeatable

ജനങ്ങളെ അഭിസംബോധന ചെയ്ത് ഡോണള്‍ഡ് ട്രംപ്

കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയ്ക്ക് ശേഷം ആദ്യമായി പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.കഴിഞ്ഞ 10 ദിവസമായി രോഗബാധ മൂലം ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു.തുടര്‍ന്നാണ് തിരിച്ചെത്തി ആരാധകരോട് സംസാരിച്ചത് . ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു.’ ട്രംപ് വിളിച്ചു പറഞ്ഞു. ‘അപകടകാരിയായ ഈ ചൈനീസ് വൈറസിനെ നമ്മുടെ രാജ്യം പരാജയപ്പെടുത്തുമെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു. ഇത് അപ്രത്യക്ഷമാകാന്‍ പോകുകയാണ്. ഇത് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു’ ട്രംപ് വ്യക്തമാക്കി. പുതിയ ചികിത്സാ രീതികള്‍ വികസിപ്പിക്കുകയും രോഗികള്‍ അത് ഉപയോഗിച്ച് സുഖം പ്രാപിക്കുകയും ചെയ്യുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. കൊവിഡ് 19 വാക്‌സിന്‍ റെക്കോഡ് സമയത്തിനുള്ളില്‍ പുറത്തിറങ്ങുമെന്നും ട്രംപ് വ്യക്തമാക്കി.യുഎസ് തെരഞ്ഞെടുപ്പിന് നാലാഴ്ച മാത്രം ബാക്കി നില്‍ക്കേയായിരുന്നു പ്രചാരണത്തിന് തിരിച്ചടിയായി ട്രംപിനും പ്രഥമ വനിത മെലാനിയയ്ക്കും കൊവിഡ് സ്ഥിരീകരിച്ചത്. ട്രംപ് ചികിത്സയ്ക്കായി വാള്‍ട്ടര്‍ റീഡ് ആശുപത്രിയിലേയ്ക്ക് മാറിയതോടെ പ്രചാരണത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ മുന്നേറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രചാരണത്തിലുടനീളം മാസ്‌ക് ധരിച്ച് പ്രത്യക്ഷപ്പെട്ട ജോ ബൈഡന്‍ യുഎസ് സര്‍ക്കാര്‍ കൊവിഡ് 19 രോഗബാധ നേരിടുന്നതില്‍ പരാജയമാണെന്ന് ആരോപിച്ചു. എന്നാല്‍ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ദിവസങ്ങള്‍ക്ക് ശേഷം തന്നെ ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തുകയായിരുന്നു.