Follow Me TV

The Unbeatable

കഞ്ചാവ് കേസ് പ്രതി ഷെമീര്‍ മരിച്ച സംഭവം;വിശദീകരണവുമായി ജയില്‍വകുപ്പ്

കഞ്ചാവ് കേസിലെ പ്രതി ഷെമീര്‍ റിമാന്റ്‌ലിരിക്കെ മരിച്ചത് ക്രൂരമര്‍ദ്ദനമേറ്റെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിശദീകരണവുമായി ജയില്‍വകുപ്പ്. കോവിഡ് പശ്ചാതലത്തില്‍ വിശദമായ ദേഹപരിശോധന നടത്തിയിരുന്നില്ലെന്ന് ജില്ലാ ജയില്‍ സൂപ്രണ്ട് പറഞ്ഞു.പ്രതി പലപ്പോഴും അക്രമാസക്തനായിരുന്നെന്നും പ്രതിക്ക് നെറ്റിയില്‍ മുറിവും അപസ്മാരവും ഉണ്ടായിരുന്നെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.