Follow Me TV

The Unbeatable

Beautifully crafted traditional Indian gold jewellery for women. The ornaments are known as bangles worn to hands and made up of 22 carat gold.

സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. പവന് 240 രൂപകൂടി 37,800 രൂപയായി. ഇതോടെ ഗ്രാമിന് 4725 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ദേശീയ വിപണിയിലും വില വര്‍ധിക്കുന്നത്. സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ ഇന്ന് 35 ഡോളറാണ് വര്‍ധിക്കുന്നത്.
ഇതോടെ ഒരു ഔണ്‍സ് 24 കാരറ്റ് സ്വര്‍ണത്തിന് അന്താരാഷ്ട്ര വിപണിയില്‍ 1,930.33 ഡോളറാണ് ഉയര്‍ന്നത്. ഡോളറിന്റെ മൂല്യം ഇടിഞ്ഞതാണ് ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയരാന്‍ കാരണമായത്.ഇന്നലെ പവന് 360 രൂപ കൂടി 37,560 രൂപയിലെത്തിയിരുന്നു.