മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. സംസ്ഥാനത്ത് യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം ഇറക്ക് മതി വിതരണം ചെയ്ത സംഭവത്തിലാണ് ചോദ്യം ചെയ്യുന്നത്.
അതേസമയം, വെള്ളിയാഴ്ചയും ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. മൂന്നാം പ്രാവശ്യം നടന്ന ചോദ്യം ചെയ്യല്‍ 11 മണിക്കൂറാണ് നീണ്ടത്.
കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ ഓഫീസില്‍ കമ്മീഷണര്‍ സുമിത് കുമാറും സംഘവുമാണ് ശിവശങ്കറെ ചോദ്യംചെയ്തത്. ക്ളീൻചിറ്റ് നല്‍കാതെയാണു മൂന്നാമതും ശിവശങ്കറെ വിട്ടയച്ചിരിക്കുന്നത്.
യുഎഇ കോൺസുലേറ്റിലൂടെയെത്തിയ ഈന്തപ്പഴം സംസ്ഥാനത്തെ അനാഥാലയങ്ങളിലും സ്പെഷല്‍ സ്കൂളുകളിലും നല്കാന് സാമൂഹികനീതി വകുപ്പ് വഴി ശിവശങ്കര്‍ നടത്തിയ ഇടപെടലിനെക്കുറിച്ചു ഡയറക്ടറായിരുന്ന ടി.വി. അനുപമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു ചോദ്യം ചെയ്തത്.
സ്വപ്നയും ശിവശങ്കറും ഒരുമിച്ചു നടത്തിയ വിദേശയാത്രകളെക്കുറിച്ചും ഇവര്‍ കൊണ്ടുപോയ ബാഗേജുകളെക്കുറിച്ചും ശിവശങ്കറിനുനേരെ ചോദ്യമുയർന്നു.
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്