Follow Me TV

The Unbeatable

രാംവിലാസ് പാസ്വാന്റെ വിയോഗം,പിയുഷ് ഗോയലിന് ഭക്ഷ്യ വകുപ്പിന്റെ അധിക ചുമതല…

 പിയൂഷ് ഗോയലിന് ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ വകുപ്പുകളുടെ അധിക ചുമതല നല്‍കി. ഈ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന രാംവിലാസ് പാസ്വാന്റെ വിയോഗത്തെ തുടര്‍ന്നാണിത്.

പിയൂഷ് ഗോയല്‍ നിലവില്‍ റെയില്‍വേ, വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രിയാണ്. എല്‍ജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന രാംവിലാസ് പാസ്വാന്‍ വ്യാഴാഴ്ചയാണ് മരിച്ചത്.

രാംവിലാസ് പാസ്വാന്റെ മകനും എല്‍ജെപി അധ്യക്ഷനുമായ ചിരാഗ് പാസ്വാന്‍ വൈകാതെ മന്ത്രിസഭയിലേക്കെത്തുമെന്നാണ് സൂചന. ബിഹാറിലെ എന്‍ഡിഎയില്‍ നിലനില്‍ക്കുന്ന വിള്ളല്‍ ഇതിന് തടസ്സമാകുമോ എന്നത് കണ്ടറിയണം. ബിഹാറില്‍ ജെഡിയുവുമായിട്ടാണ് എല്‍ജെപിക്ക് തര്‍ക്കമുള്ളത്. ബിജെപിയുമായുള്ള സഖ്യം തുടരുമെന്നും ചിരാഗ് പാസ്വാന്‍ വ്യക്തമാക്കിയിരുന്നു.