ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കിടെ മലപ്പുറം രണ്ടത്താണിയിലാണ് അബ്ദുല്ലക്കുട്ടിയുടെ കാറിനു പിന്നില്‍ ലോറി വന്നിടിച്ചത്. ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയി എന്നായിരുന്നു വിശദീകരണം.എന്നാൽ രണ്ട് തവണ വാഹനം ഇടിച്ചെന്നാണ് അബ്ദുള്ളകുട്ടി പറയുന്നത് . സംഭവം ആസൂത്രിതമാണെന്നു സംശയിക്കുന്നതായും അന്വേഷണം വേണമെന്നും അബ്ദുള്ളകുട്ടി ആവശ്യപ്പെട്ടു.അപകടത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ആരോപിച്ചു. അക്രമത്തിനെതിരെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ഇന്ന് ബിജെപി പ്രതിഷേധം സംഘടിപ്പിക്കും.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്