Follow Me TV

The Unbeatable

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍;പുതിയ നിലപാടുമായി യുപി സര്‍ക്കാര്‍

ഹഥ്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ പത്തൊമ്പതുകാരിയുടെ കൊലപാതകത്തില്‍ വിമര്‍ശനം നേരിടുന്ന യുപി സര്‍ക്കാര്‍ പ്രതിഛായ തിരിച്ചുപിടിക്കാനുള്ള പുതിയ ശ്രമത്തിലാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇനി ക്ഷമിക്കില്ലെന്നും സര്‍ക്കാര്‍ തുടര്‍ച്ചയായി നടപടിയെടുക്കുന്നതിനാല്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള കുറ്റകൃത്യങ്ങളില്‍ കുറവുവന്നിട്ടുണ്ടെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ഹഥ്രാസ് പെണ്‍ക്കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്കുപോലും വിട്ടുനല്‍കാതെ പുലര്‍ച്ചെ സംസ്‌കരിച്ച സംഭവത്തില്‍ പല വിമര്‍ശനങ്ങളും യുപി സര്‍ക്കാര്‍ നേരിട്ടിരുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ മുമ്പിലാണ് ഉത്തര്‍പ്രദേശ്. സ്ത്രീകള്‍ ആക്രമിക്കപ്പെട്ട 59853 കേസുകളാണ് 2019 ല്‍ ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തത്. 2018 ല്‍ ഇത് 59445 ആയിരുന്നു. ഒക്ടോബര്‍ 17 ന് ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരായിരിക്കാന്‍ പ്രത്യേക ക്യാംപയിന്‍ ആരംഭിക്കാന്‍ ബുധനാഴ്ച മുഖ്യമന്ത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.