Follow Me TV

The Unbeatable

പാലാരിവട്ടം മേല്‍പ്പലാത്തിന്റെ ഗര്‍ഡറുകള്‍ പൊളിച്ചു തുടങ്ങി

പാലാരിവട്ടം പാലം നിര്‍മ്മാണത്തിന്റെ പ്രധാന ഘട്ടമെന്നോണം മേല്‍പ്പലാത്തിന്റെ ഗര്‍ഡറുകള്‍ പൊളിച്ചു തുടങ്ങി . ഇന്നലെ രാത്രി ഒന്നരയോടെയാണ് ആദ്യത്തെ ഗര്‍ഡര്‍ പൊളിച്ച് മാറ്റിയത്.ഗതാഗത തടസ്സമുണ്ടാവാതിരിക്കാന്‍ രാത്രിയിലാണ് ഗര്‍ഡറുകള്‍ പൊളിച്ച് മാറ്റുന്നത്.പെരുമ്പാവൂര്‍ കേന്ദ്രമായുള്ള പള്ളാശ്ശേരി എര്‍ത്ത് മൂവിസ് ആണ് മുറിക്കലിന് കരാര്‍ എടുത്തിട്ടുള്ളത്.രണ്ടര മണിക്കൂര്‍ സമയമെടുത്താണ് 35 ടണ്‍ ഭാരമുള്ള ഒരു ഗര്‍ഡര്‍ മുറിച്ചത്. രണ്ട് തൂണുകള്‍ക്കിടയില്‍ വിലങ്ങനെ ഇത്തരം 6 ഗര്‍ഡറുകളുണ്ട്. ആകെ 102 ഗര്‍ഡറുകളും.ഇവ താഴെയിറക്കിയ ശേഷം ചെറുതായി മുറിച്ച് ഡിഎംആര്‍സിയുടെ മുട്ടം യാര്‍ഡിലേക്ക് കൊണ്ടുപോകും. ഗര്‍ഡറുകള്‍ നീക്കുന്നതോടൊപ്പം തൂണുകള്‍ ബലപ്പെടുത്തുന്ന ജോലിയും ഉടന്‍ നടക്കും. പുതിയ ഗര്‍ഡറുകളുടെ നിര്‍മ്മാണം വൈകാതെ ഡിഎംആര്‍സിയുടെ മുട്ടത്തെ യാര്‍ഡില്‍ തുടങ്ങും.