Follow Me TV

The Unbeatable

പോപ്പുലര്‍ ഫിനാന്‍സിനെതിരെ ഇതുവരെ 2900 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

പോപ്പുലര്‍ ഫിനാന്‍സ് കേസില്‍ 2900 കേസുകള്‍ ഇതുവരെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്‌തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പോപ്പുലറിന്റെ പ്രധാന സ്വത്തുക്കളെല്ലാം സംസ്ഥാനത്തിന് പുറത്താണെന്നും സിബിഐ അന്വേഷണം ആവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം ഓരോ പരാതിയിലും കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ഹര്‍ജിക്കാര്‍ പരാതിപ്പെട്ടു.പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ പ്രത്യേകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പോലീസ് മടി കാണിക്കുന്നു എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. കോടതിയലക്ഷ്യം കാണിച്ചാല്‍ പൊലീസുകാരെ വിളിച്ചുവരുത്തുമെന്ന് വാദത്തിനിടെ കോടതി മുന്നറിയിപ്പ് നല്‍കി. ഉത്തരവ് ലംഘിക്കുന്ന പൊലീസുകാര്‍ക്കെതിരെ നടപടി വേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. നിലവില്‍ എടുത്ത നടപടികള്‍ ,രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, എന്നിവ സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി.അതേസമയം കേസേറ്റെടുക്കുന്നത് സംബന്ധിച്ച് നടപടികള്‍ പുരോഗമിക്കുകയാണെന്ന് സിബിഐ വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്ര അനുമതിയ്ക്കായി കാത്തിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച്ച കൂടി സമയം വേണമെന്നും സമയം വേണം സി.ബി.ഐ അഭിപ്രായപ്പെട്ടു.