Follow Me TV

The Unbeatable

ലാവലിന്‍ കേസ്; അന്തിമവാദം 16ന്

ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി തെറ്റാണെന്ന് സിബിഐ. പിണറായി ഉള്‍പ്പെടെ മൂന്ന് പേരെ വെറുതെ വിട്ടത് വസ്തുതകള്‍ പരിശോധിക്കാതെയെന്ന് സിബിഐക്ക് വേണ്ടി ഹാജരായ തുഷാര്‍ മേത്ത പറഞ്ഞു. ലാവലിന്‍ കേസ് അന്തിമവാദം ഈ മാസം 16ലേക്ക് മാറ്റി.വാദങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ സിബിഐ സമയം തേടി. മുഖ്യമന്ത്രിക്കുവേണ്ടി ഹരീഷ് സാല്‍വെ ഹാജരായി. ശക്തമായ വാദങ്ങള്‍ വേണ്ടിവരുമെന്ന് സിബിഐ യോട് കോടതി ആവശ്യപ്പെട്ടു.