Follow Me TV

The Unbeatable

Close-up two men clinking glasses of whiskey drink alcohol beverage together at counter in the pub

സംസ്ഥാനത്ത് ബാറുകള്‍ തുറക്കില്ല

സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനിച്ചു. സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബാറുകള്‍ തുറന്നാല്‍ രോഗവ്യാപനം കൂടുമെന്ന സാധ്യതയെ പരിഗണിച്ചാണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം കുറഞ്ഞതിന് ശേഷം മാത്രമേ ബാര്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനിക്കുവെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

എക്‌സൈസ് മന്ത്രി,കമ്മീഷ്ണര്‍,സംസ്ഥാന പോലീസ് മേധാവി, ആരോഗ്യവകുപ്പ് സെക്രട്ടറി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തിരുന്നത്. യോഗത്തിന്റെ തുടക്കത്തില്‍ തന്നെ ബാറുകള്‍ തുറന്നാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും സമ്പര്‍ക്ക രോഗവ്യാപനത്തിന്റെ സാധ്യതകളെ കുറിച്ചും ആരോഗ്യവകുപ്പ് സെക്രട്ടറി ധരിപ്പിച്ചിരുന്നു. ഈ ആശങ്ക കണക്കിലെടുത്താണ് തല്‍ക്കാലം ബാറുകള്‍ തുറക്കോണ്ട എന്ന തീരുമാനത്തിലേക്ക് യോഗം എത്തിയത്.