Follow Me TV

The Unbeatable

വികസനം വിളമ്പുന്ന കേരളത്തിന്റെ മറ്റൊരു മുഖം

ഏതൊരു സമൂഹത്തിന്റെയും വികസനത്തിന് തടസം നില്കുന്നത് തൊഴിലില്ലായ്മയാണ് . തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ സമൂഹത്തിനു എല്ലാത്തരത്തിലും ബാധ്യതയാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട . നമ്മുടെ കൊച്ചു കേരളത്തെയും ചെറുതായൊന്നുമല്ല തൊഴിലില്ലായ്മ തളര്‍ത്തിയിട്ടുള്ളത് . ഭരണനേട്ടങ്ങള്‍ അധികാരികള്‍ ആഘോഷമാക്കുമ്പോള്‍ കാണാതെപോകുന്ന ചില യാഥാര്‍ഥ്യങ്ങള്‍ ഉണ്ട് നാം അവ കാണണം കേള്‍ക്കണം , വികസനത്തിന്റെ പേരില്‍ നമ്മള്‍ പൊങ്ങച്ചം പറയുമ്പോള്‍ ,കേരളത്തിന്റെ ഉയര്‍ന്ന ജീവിത നിലവാരത്തില്‍ അഹങ്കരിക്കുമ്പോള്‍ ,കേരളം ലോകത്തിന് മാതൃകയാണെന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് മുപ്പതിലേറെ പേരാണ് എന്നത് നാം ഓര്‍ക്കേണ്ടതുണ്ട് .ദാരിദ്രം കൊണ്ട് ആത്മഹത്യ ചെയ്തവരും പട്ടിണി സഹിക്കാന്‍ വയ്യാതെ കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞവരും ഏറെയാണ് .കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്തത് 1030 പേരാണ് .110 കര്‍ഷകരും 1402 കര്‍ഷക തൊഴിലാളികളുമാണ് ഈ കാലയളവില്‍ സ്വയം ജീവനൊടുക്കിയത് .തൊഴിലില്ലാത്ത 6604 ചെറുപ്പക്കാര്‍ ആത്മഹത്യ ചെയ്തപ്പോള്‍ തൊഴിലില്ലാത്തത് കാരണം ജീവിക്കാന്‍ വേണ്ടി ജയിലിനകത്ത് കയറാന്‍ കൊലപാതകം നടത്തിയ യുവതലമുറയുള്ള സംസഥാനമാണ് കേരളം .10103 കൂലി തൊഴിലാളികള്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ആത്മഹത്യ തിരഞ്ഞെടുത്തപ്പോള്‍ കുടുംബം പുലര്‍ത്താനായി ശരീരം വില്‍ക്കേണ്ടി വരുന്ന സഹോദരിമാരുടെ എണ്ണം 21698 ലേക്കാണ് ഉയര്‍ന്നത് .കേരളത്തില്‍ ദരിദ്ര കുടുംബങ്ങളുടെ എണ്ണം 20,60,495 ല്‍ നിന്നും 35,02,509 ലേക്ക് ഉയര്‍ന്നപ്പോഴും ഇതൊന്നും അധികാരികളെ വേദനിപ്പിച്ചില്ല ,കാരണം അവര്‍ രാജ്യത്തെ കോടീശ്വരന്മാരുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് എത്താനുള്ള മത്സരത്തിലാണ് .വികസനത്തിന്റെ മറവില്‍ അഴിമതിയും ധൂര്‍ത്തും നടത്തി ഭരണകൂടം ജനത്തെ വെല്ലുവിളിക്കുകയാണ് .

ഇത്തരം പച്ചയായ സത്യങ്ങള്‍ പുറത്തറിയാതിരിക്കാനായി ഈ കണക്കുകള്‍ സൂക്ഷിക്കുന്ന പോലീസിന്റെ ക്രൈം റെക്കോര്‍ഡ് ബ്യുറോയെ വിവരവകാശനിയമത്തില്‍ നിന്നും ഒഴിവാക്കിയപ്പോഴും സൈബര്‍ പോരാളികളോ ചാനല്‍ ചര്‍ച്ചകരോ ഒന്നും മിണ്ടിയില്ല .കാരണം ഇത്തരം വാര്‍ത്തകള്‍ എന്നും ഭരണകൂടത്തിന് തലവേദനയാണ് .പട്ടിണികൊണ്ടും കടക്കെണികൊണ്ടും തൊഴിലില്ലായ്മ കൊണ്ടും ജനങ്ങള്‍ ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകള്‍ ഭരണകൂടം മനപ്പൂര്‍വ്വം മറച്ചുവക്കുന്നു .ഇതും കേരളമാണ് ,നിങ്ങളാര്‍ക്കും അറിയാത്ത കേരളത്തിന്റെ പച്ചയായ ചിത്രം.ഇവിടെ ജീവിക്കുന്ന നമ്മളോരോരുത്തരും മറക്കരുതാത്ത ഒന്നുണ്ട്. സോഷ്യലിസം ഉറപ്പുനല്‍കുന്ന ഭരണഘടനയുള്ള ഒരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത് ..