Follow Me TV

The Unbeatable

റിയ ചക്രവര്‍ത്തിക്ക് ജാമ്യം

നടി റിയ ചക്രവര്‍ത്തിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ലഹരി കേസിലാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ സഹോദരന്‍ ഷോവിക്കിന്റെ ജാമ്യഹര്‍ജി കോടതി തള്ളി. ഇന്നലെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ റിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 20 വരെ നീട്ടിയിരുന്നു. അതിനിടെ, വ്യാജരേഖ ചമയ്ക്കല്‍, വ്യാജ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മരുന്നിനുള്ള കുറിപ്പടി തയാറാക്കല്‍ എന്നീ കുറ്റങ്ങളാരോപിച്ച് റിയ നല്‍കിയ പരാതി റദ്ദാക്കണമെന്ന് അഭ്യര്‍ഥിച്ച് സുശാന്ത് സിങ്ങിന്റെ സഹോദരിമാര്‍ ബോംബെ ഹൈക്കോടതിയെ സമര്‍പ്പിച്ചു. അപേക്ഷ കോടതി 13 ന് പരിഗണിക്കും