Follow Me TV

The Unbeatable

അശ്ലീല യൂ ട്യൂബറെ മര്‍ദ്ദിച്ച സംഭവം : ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍

അശ്ലീല യൂ ട്യൂബറെ മര്‍ദ്ദിച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍.ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം ജില്ലാകോടതി മറ്റന്നാള്‍ വിധി പറയും.അതെസമയം ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിനു പ്രതികള്‍ക്ക് പ്രചോദനമാകുമെന്നു ചൂണ്ടികാണിച്ചാണ് ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തത്.ദിയ സന, ശ്രീല്ഷ്മി അറയ്ക്കല്‍് എന്നിവരാണ് ഭാഗ്യലഷ്മിക്കൊപ്പം കേസിലെ പ്രതികള്‍. മോഷണം, മുറിയില്‍ അതിക്രമിച്ചു കടന്നു തുടങ്ങി അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.