Follow Me TV

The Unbeatable

സ്വര്‍ണ്ണക്കടത്ത് കേസ് : പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു

സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു.സ്വപ്‌ന ,സന്ദീപ് ,സരിത് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് . ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ച ശേഷം അന്തിമകുറ്റപത്രം നല്‍കും. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസമാണ് കേസിലെ പ്രതികളായ ഫൈസല്‍ ഫരീദും റബിന്‍സും അറസ്റ്റിലായത്.ദുബായിയില്‍ നിന്ന് യുഎഇ ഭരണകൂടമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് എന്‍ ഐ എ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഒപ്പം കഴിഞ്ഞദിവസം എന്‍ ഐ എ അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന കേസ് ഡയറിയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.