വിപണിയില്‍ 90 ലക്ഷം രൂപ വിലയുള്ള സ്വര്‍ണമാണ് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത്.സംഭവത്തില്‍
എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്ന് വന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് അസീബ്, കണ്ണൂര്‍ പെരിങ്ങളം സ്വദേശിനി ജസീല എന്നിവരാണ് പിടിയിലായത്. 2333 ഗ്രാം സ്വര്‍ണ്ണമാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്.അസീബ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചും ജസീല ക്യാപ്സൂള്‍ രൂപത്തിലുമാണ് സ്വര്‍ണം ഒളിപ്പിച്ച് കൊണ്ടുവന്നത്.പ്രവിന്റീവ് കസ്റ്റംസ് വിഭാഗമാണ് സ്വര്‍ണം പിടിച്ചെടുത്തത്.കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ ദിവസവും വിമാനത്താവളത്തില്‍ നിന്ന് ഒന്നരക്കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തിരുന്നു.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്