Follow Me TV

The Unbeatable

കര്‍ഷകന്റെ മരണം : വിശദീകരണം നല്‍കി കെഎസ്ഇബി

ഉപയോഗിക്കാതെ കിടന്ന വൈദ്യൂതി ലൈനില്‍ നിന്നാണ് വൈക്കത്ത് ക്ഷീരകര്‍ഷകന് ഷോക്കേറ്റതെന്ന് കെഎസ്ഇബിയുടെ വിശദീകരണം. കഴിഞ്ഞ ദിവസമാണ് ഉദയനാപുരം സ്വദേശി രാജു വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. 45 മിനിറ്റ് ഫോണ്‍ ചെയ്തു എന്നിട്ടും കെഎസ്ഇബി ഉദ്ദ്യോഗസ്ഥര്‍ എത്തിയില്ല എന്നും
ഫ്യൂസ് ഊരിയത് നാട്ടുക്കാരെന്നും മരിച്ച കര്‍ഷകന്റെ മകന്‍ രാഹുല്‍ രാജ് അഭിപ്രായപ്പെട്ടു.എന്നാല്‍ പുതിയ ലൈന്‍ വലിച്ചപ്പോള്‍ അപകടത്തിന് ഇടയാക്കിയ ലൈന്‍ മാറ്റേണ്ടതായിരുന്നു എന്നും എന്നാല്‍ മാസങ്ങള്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അത് ചെയ്തില്ലെന്നും അസിസ്റ്റന്റ് എഞ്ചിനീയര്‍ പറഞ്ഞു. സംഭവം സംബന്ധിച്ച് കോട്ടയം ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് അന്വേഷണം ആരംഭിച്ചു.