Follow Me TV

The Unbeatable

ഓപ്പറേഷന്‍ പി ഹണ്ടിന് നൊബേല്‍ ജേതാവിന്റെ അഭിനന്ദനം

കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ നടപടി എടുക്കുന്നതിന് കേരള പോലീസിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഓപ്പറേഷൻ പി ഹണ്ടിന് നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ അഭിനന്ദനം . ബാലവേലയ്ക്കെതിരെ കാമ്പെയിനുകള്‍ സംഘടിപ്പിക്കുകയും പിന്നീട് നൊബേല്‍ സമ്മാനത്തിന് അര്‍ഹനാവുകയും ചെയ്ത കൈലാഷ് സത്യാര്‍ത്ഥിയാണ് എഡിജിപി മനോജ് ഏബ്രഹാമിനേയും സൈബര്‍ ഡോമിനേയും ട്വിറ്ററിലൂടെ അഭിനന്ദിച്ചത്.
കുട്ടികളെ ഇരയാക്കിയുള്ള ഓണ്‍ലൈന്‍ കുറ്റങ്ങള്‍ വര്‍ധിക്കുന്ന കാലത്ത് നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണ്. നിങ്ങളുടെ ഈ നല്ല പ്രവര്‍ത്തി തുടരുകയെന്നും സത്യാര്‍ത്ഥി ട്വീറ്റ് ചെയ്തു.

ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി 47 പേർ അറസ്റ്റിലായി.268 കേസുകൾക്കൂടി ഇന്നലെ പുതുതായി രജിസ്റ്റർ ചെയ്തിരുന്നു