സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ചിറ്റിലങ്ങാട് സ്വദേശി നന്ദനെയാണ് തൃശൂരിലെ ഒളിസങ്കേതത്തില്‍ നിന്ന് അന്വേഷണ സംഘം പിടിക്കൂടിയത്.ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സനൂപിനെ ചിറ്റിലങ്ങാട് സെന്ററിനു സമീപത്ത് വച്ച് പ്രതികള്‍ കുത്തിക്കൊലപ്പെടുത്തിയത് .കൂടെയുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകരായ പുതുശേരി പനയ്ക്കല്‍ വീട്ടില്‍ വിപിന്‍ ,ആനയ്ക്കല്‍ മുട്ടില്‍ വീട്ടില്‍ ജിതിന് , കിടങ്ങൂര്‍ കരിമത്തില്‍ അഭിജിത്ത് ,എന്നിവര്‍ക്കു പരുക്കേറ്റിരുന്നു. ശ്രീരാഗ്, സതീഷ്, അഭയ്രാജ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ചൊവ്വന്നൂര്‍ പുതുശേരി കോളനി സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സനൂപ്.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്