Follow Me TV

The Unbeatable

ഐക്യരാഷ്ട്ര സഭയുടെ പ്രസ്താവനയില്‍ അതൃപ്തി പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രാലയം

സ്ത്രീകള്‍ക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന അതിക്രമത്തില്‍ ആശങ്കയറിയിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രസ്താവനയിലാണ് വിദേശകാര്യമന്ത്രാലയം അതൃപ്തിപ്രകടിപ്പിച്ചത്.സമൂഹത്തിലെ പിന്‍നിരയിലുള്ള ജനവിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ഗൗരവകരമാണെന്നായിരുന്നു ഐക്യരാഷ്ട്രസഭയുടെ പ്രസ്താവന ഹാഥ്‌റസ്, ബല്‍റാംപൂര്‍ സംഭവങ്ങള്‍ പരാമര്‍ശിച്ചായിരുന്നു ഐക്യരാഷ്ട്ര സഭയുടെ പ്രതികരണം. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നപടികളെ സ്വാഗതം ചെയ്യുന്നു. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ പിന്‍താങ്ങുന്നു. അതിക്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനും പൊതുസമൂഹത്തിനും എല്ലാ പിന്തുണയെന്നും ഐക്യരാഷ്ട്ര സഭയുടെ ഇന്ത്യയിലെ റസിഡന്റ് കോര്‍ഡിനേറ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.എന്നാല്‍ അനാവശ്യ പ്രസ്താവനകള്‍ ഐക്യരാഷ്ട്രസഭ ഒഴിവാക്കണമെന്നും എല്ലാവര്‍ക്കും നീതി ഉറപ്പാക്കണമെന്നും ,എല്ലാവര്‍ക്കും നീതി ഉറപ്പക്കാന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് കെല്‍പ്പുണ്ടെന്നും മന്ത്രാലയം മറുപ്പടി നല്‍കി.