Follow Me TV

The Unbeatable

മന്ത്രി ഇ പി ജയരാജന്‍ ആശുപത്രിയില്‍

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി ഇ പി ജയരാജനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തീവ്രപരിചരണ വിഭാഗത്തിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.മന്ത്രിയുടെ ആരോഗ്യനില തൃപ്തിക്കരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ മാസം ജയരാജനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ
ഇരുവരും കൊവിഡ് പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് നിരീക്ഷണത്തിലേക്ക് മാറുകയും ചെയ്തു.എന്നാല്‍ നിരീക്ഷണം പൂര്‍ത്തിയാക്കി മന്ത്രി ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുത്തു വരുന്നതിനിടെയാണ് മന്ത്രിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.