തിരുവനന്തപുരം : സെക്രട്ടറിയേറ്റിലുണ്ടായ തീപിടുത്തം ഷോർട് സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്.തീപിടുത്തം സംബന്ധിച് വയറുകൾ പരിശോധിച്ചതിൽ ഷോർട് സർക്യൂട്ട് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.പരിശോധനക്കയച്ച സാമ്പിളുകളുടെ പൂർണമായ ഫലം ഇതുവരെ വന്നിട്ടില്ലെന്നാണ് പോലീസ് കോടതിയെ അറിയിച്ചിട്ടുള്ളത് . ചീഫ് സെക്രട്ടറി നിയോഗിച്ചിരുന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിൽ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപ്പിടുത്തം ഉണ്ടായതെന്ന് പറഞ്ഞിരുന്നു.
എന്നാൽ ഇതിനെ പാടേ തള്ളുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഫോറൻസിക് റിപ്പോർട്ട് .എന്നാൽ റിപ്പോർട്ടിൽ തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് പറയുന്നില്ല. ഡി ജി പി യ്ക്കു നൽകിയ റിപ്പോർട്ട് അദ്ദേഹം അന്വേഷണ സംഘത്തിന് കൈമാറി .ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുളള ആസൂത്രിത തീപിടുത്തമായിരുന്നെന്ന ആരോപണം അന്ന് മുതൽ നിലനിന്നിരുന്നു
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്