Follow Me TV

The Unbeatable

ലഹരി മരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ഇന്ന് ചോദ്യം ചെയ്യും


ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും . ഇന്ന്  രാവിലെ 11 മണിക്ക് ചോദ്യം ചെയ്യൽ ആരംഭിക്കും . ചൊവ്വാഴ്ച  രാവിലെ ഹാജരാകണമെന്നുള്ള ഇഡി യുടെ നിർദ്ദേശത്തെ തുടർന്ന് ഇന്നലെ  ഉച്ചയോടെ  ബിനീഷ് സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം ബിനീഷ് ബംഗളുരുവിൽ എത്തിയിരുന്നു .മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ അനൂപ് മുഹമ്മദില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ബിനീഷിനെതിരായ ഇഡിയുടെ നടപടി. അനൂപ് മുഹമ്മദുമായുളള പണമിടപാടുകള്‍, ബിനീഷിന്റെ ഉടമസ്ഥതയിലുള്ള ബംഗളൂരുവിലെ ബീ ക്യാപിറ്റല്‍സ് ഫോറെക്സ് ട്രേഡിംഗ് കമ്പനിയുടെ സാമ്പത്തിക സ്രോതസ് എന്നീ കാര്യങ്ങളിലാണ് പ്രധാനമായും ഇഡി വിവരങ്ങൾ  തേടുക