Follow Me TV

The Unbeatable

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ശബരിമലയിൽ പ്രവേശിക്കാം :
ദിവസം ആയിരം പേർ മാത്രം

കോവിഡിന്റെ പശ്ചാത്തലത്തിൽ ശബരിമല ദർശനത്തിനുള്ള മാർഗ നിർദ്ദേശങ്ങൾ സമർപ്പിച് വിദഗ്ദ്ധ സമിതി . 10 നും 60 നും ഇടയിൽ പ്രായമുള്ളവർക്കും കോവിഡ് ഫലം നെഗറ്റീവ് ആയ സെർടിഫിക്കറ്റ് ഉള്ളവർക്കും സന്ദർശനാനുമതി, ദിവസം 1000 പേർക്ക് മാത്രമേ പ്രവേശനം ഉണ്ടാവുകയുള്ളു,കാനന പാത വഴി സന്ദർശനം അനുവദിക്കില്ല തുടങ്ങിയ ശുപാർശകളാണ് വിദഗ്ദ്ധ സമർപ്പിച്ചിരിക്കുന്നത്.
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ഒരുദിവസം പരമാവധി 1000 പേരെ മാത്രമേ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാവു. എന്നാല്‍ ശനി, ഞായര്‍ ദിനങ്ങളില്‍ അത് പരമാവധി 1000 പേര്‍വരെയാകാം. മാത്രമല്ല മണ്ഡലപൂജ ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങളില്‍ 5000 പേരെ വരെ പ്രവേശിപ്പിക്കാമെന്നും വിദഗ്ധ സമിതി നിര്‍ദ്ദേശിക്കുന്നു.