Follow Me TV

The Unbeatable

ഒടിടി റിലീസിനൊരുങ്ങി സക്കറിയയുടെ ഹലാല്‍ ലവ് സ്റ്റോറി

സുഡാനി ഫ്രം നൈജീരിയ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന ഹലാല്‍ ലവ് സ്റ്റോറിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
ഇന്ദ്രജിത്ത്‌സുകുമാരന്‍,ജോജുജോര്‍്ജ്,ഗ്രേസ് ആന്റണി,ഷറഫുദ്ദീന്‍,സൗബിന്‍ഷാഹിര്‍,പാര്‍വതി തിരുവോത്ത് എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്ന ഈ ചിത്രം ഒക്ടോബര്‍ 15 ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുന്നത്.ആഷിക് അബു,ജെസ്‌ന ആഷിം,ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അജയ് മേനോന്‍ ഛായഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും ബിജിബാല്‍,ഷഹബാസ് അമന്‍,റെക്‌സ് വിജയന്‍,യാക്‌സണ്‍ ഗാരി പെരേര,നേഹ നായര്‍ സംഗീതവും ഒരുക്കിയിരിക്കുന്നു.