കോവിഡ് ചികിത്സക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ക്വാറന്റീൻ ലംഘിച്ചതായി ആരോപണം . ചികിത്സയിലിരിക്കെ ട്രംപ് നടത്തിയ കാർ യാത്രയാണ് വിവാദമാകുന്നത് . അതേ സമയം അദ്ദേഹത്തിന്റെ കാർ യാത്രയെ ന്യായികരിച്ചു കൊണ്ട് വൈറ്റ് ഹൗസ് രംഗത്തെത്തിയിട്ടുണ്ട് . കോവിഡ് മാനദണ്ഡങ്ങളെല്ലാം ഉറപ്പാക്കിയാണ് ട്രംപ് യാത്ര ചെയ്തതെന്നും അണികളെ ആവേശം കൊള്ളിക്കാനുള്ള ചെറുയാത്രയാണ് അദ്ദേഹം നടത്തിയതെന്നുമാണ് വൈറ്റ് ഹൗസ് നൽകുന്ന വിശദീകരണം .എന്നാൽ കോവിഡ് ബാധിതനായ ട്രംപിന്റെ രോഗം നിസാരമല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട് .ഓക്സിജന്‍ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു . ഇതും വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട് . രോഗത്തെ നിസാരവത്കരിക്കുന്നതിലൂടെ മറ്റുള്ളവരുടെ ജീവൻ കൂടി അപകടത്തിലാക്കുകയാണ് ട്രംപ് എന്നാണ് ആരോഗ്യ വിദഗ്ധരുടെ വിമർശനം.
The Unbeatable
More Stories
News Stories
ഒടുവില്‍ സെക്രട്ടറി പദമൊഴിഞ്ഞ് കോടിയേരി
ശബരിമല തീര്‍ത്ഥാടനം: ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു