Follow Me TV

The Unbeatable

ചൊവ്വ എത്തുന്നു…ഭൂമിയുടെ അരികിലേക്ക്…

സൗ​ര​യൂ​ഥ​ത്തി​ലെ ചു​വ​ന്ന ഗ്ര​ഹ​മാ​യ ചൊ​വ്വ ഭൂ​മി​യോ​ട് കൂ​ടു​ത​ല്‍ അ​ടു​ത്തെ​ത്തും. ഒ​ക്ടോ​ബ​ർ ആ​റി​നാ​ണ് ഭൂ​മി​യോ​ട് ഏ​റ്റ​വും അ​ടു​ക്കു​ക. രാ​വി​ലെ അ​ഞ്ച് വ​രെ കാ​ണാം. ഭൂ​മി​യി​ൽ നി​ന്ന് 62,170,871 കി​ലോ​മീ​റ്റ​ര്‍ അ​ക​ല​മാ​കും ഉ​ണ്ടാ​വു​ക.

ച​ന്ദ്ര​ന്‍റെ തൊ​ട്ടു​മു​ക​ളി​ലാ​ണ് (പ​ടി​ഞ്ഞാ​റ്‌) ചൊ​വ്വ​യു​ടെ സ്ഥാ​നം. രാ​ത്രി എ​ട്ടോടെ നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന ഉ​യ​ര​ത്തി​ലെ​ത്തും. മു​മ്പ​ത്തേ​ക്കാ​ള്‍ വ്യ​ക്ത​മാ​യി ചൊ​വ്വ​യെ കാ​ണാ​ന്‍ ക​ഴി​യു​മെ​ന്ന് വാനനിരീക്ഷണ വിദഗ്ദ്ധർ അറിയിച്ചു.​
ഡി​സം​ബ​ർ വ​രെ ചൊ​വ്വ​യു​ടെ പ​ടി​ഞ്ഞാ​റു​വ​ശ​ത്ത് വ്യാ​ഴ​ത്തെ​യും ശ​നി​യെ​യും കാ​ണാ​ൻ ക​ഴി​യും. ന​ല്ല തി​ള​ക്ക​മു​ള്ള​ത് വ്യാ​ഴ​വും അ​തിന്‍റെ തൊ​ട്ടു​മു​ക​ളി​ലു​ള്ള​ത് ശ​നി​യു​മാ​യി​രി​ക്കും.