Follow Me TV

The Unbeatable

ലൈഫ് മിഷന്‍ : അഴിമതി ഉണ്ടെന്ന് സിബിഐ

ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന്  സി ബി ഐ ഹൈക്കോടതിയെ അറിയിച്ചു.കുടാതെ  ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പണം വാങ്ങിയോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്നും സിബിഐ കോടതിയെ അറിയിച്ചു. കേസില്‍ സിബിഐ അന്വേഷണത്തിന് സ്റ്റേ നല്‍കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യവും കോടതി തള്ളി.സന്തോഷ് ഈപ്പന്‍ ഫോണ്‍ നല്‍കിയതിലും പണം നല്‍കിയതിലും അഴിമതി ഉണ്ടെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. സ്വപ്നയ്ക്ക് സന്തോഷ് ഈപ്പന്‍ കമ്മീഷന്‍ നല്‍കിയതും കൈക്കൂലിയായി കണക്കാക്കാം. ലൈഫ് മിഷനിലെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി പണം വാങ്ങിയോ എന്ന കാര്യം വിശദമായ അന്വേഷണത്തിലൂടെ മാത്രമെ വ്യക്തമാകൂവെന്നും സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചു.
തനിക്കെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് ഈപ്പന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. ലൈഫ് മിഷനില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ യൂണിടാകിന് ഉത്തരവാദിത്വമില്ലെന്നും തന്റേത് സ്വകാര്യ ഏജന്‍സി മാത്രമാണെന്നുമായിരുന്നു സന്തോഷ് ഈപ്പന്റെ വാദം. വാദം നടക്കവേയാണ് പദ്ധതിയുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങള്‍ സിബിഐ കോടതിയെ അറിയിച്ചത്.