Follow Me TV

The Unbeatable

കോഴിക്കോട് -വയനാട് തുരങ്കപാത ;ഔപചാരിക ഉദ്ഘാടനം നിർവഹിച് മുഖ്യമന്ത്രി

താമരശ്ശേരി ; താമരശ്ശേരി  ചുരത്തിനു പകരമായി വയനാട്ടിലേക്ക്  നിർമ്മിക്കുന്ന തുരങ്കപാതയുടെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫെറെൻസിങിലൂടെ  നിർവഹിച്ചു . തുരങ്കപാതയുടെ നിർമ്മാണത്തിനായി  കിഫ്ബി 658 കോടി രൂപ ഇതിനോടകം വകയിരുത്തിയിട്ടുണ്ട്.  
900 കോടി രൂപ ചിലവിൽ മൂന്നു വർഷത്തിനകം പൂർത്തിയാകുന്ന തുരങ്കത്തിന്റെ വരവോടു കൂടി വയനാട് ചുരത്തിലെ  ഗതാഗത കുരുക്ക്‌ കുറയ്ക്കാമെന്നാണ് .പരിസ്ഥിതി അനുമതിയോ പദ്ധതി റിപ്പോര്‍ട്ടോ ആയിട്ടില്ലെങ്കിലും പദ്ധതി സംസ്ഥാന സര്‍ക്കാരിന്‍റെ നൂറുദിന പദ്ധതികളില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. മൂന്നുമാസത്തിനകം പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി പരിസ്ഥിതി അനുമതിക്കായി കേന്ദ്ര സർക്കാരിന് സമര്‍പ്പിക്കാനാണ് സംസ്ഥാനത്തിെന്റെ ശ്രമം.തിരുവമ്പാടിയിൽ നടന്ന ചടങ്ങില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍, താമരശേരി ബിഷപ്പ് റമജിയോസ് ഇഞ്ചനാനായിയില്‍ ജോര്‍ജ്ജ് എം തോമസ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.