Follow Me TV

The Unbeatable

ഐ ഫോണ്‍ വിവിദം : ആരോപണങ്ങള്‍ക്ക് പിന്നില്‍ സി പി എമ്മെന്ന് ചെന്നിത്തല

സി പി എമ്മാണ് സന്തോഷ് ഈപ്പനെ കൊണ്ട് ഐ ഫോണ്‍ ആരോപണം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല.സി ബി ഐ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനാണ് സന്തോഷിന്റെ ശ്രമമെന്നും, ഇതിനായിയാണ് സി പി എമ്മിനെ ഇദ്ദേഹം പ്രീതിപ്പെടുത്തുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.ആരോപണവുമായി ബദ്ധപ്പെട്ട് ഒരു കോടി രൂപ നഷ്ടപരിഹാരം ചോദിച്ച് സന്തോഷ് ഈപ്പന് നോട്ടിസ് അയച്ചു.
യുഎഇ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് വഴി പ്രതിപക്ഷ നേതാവിന് ഐ ഫോണ്‍ സമ്മാനമായി നല്‍കിയെന്ന സന്തോഷ് ഈപ്പന്റെ പരാമര്‍ശത്തിനെതിരെ രമേശ് ചെന്നിത്തല കഴിഞ്ഞദിവസം നിയമ നടപ്പടിക്ക് ഒരുങ്ങിയിരുന്നു. ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരെ സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രതിപക്ഷ നേതാവിനെതിരായി പരാമര്‍ശം നടത്തിയത് .എന്നാല്‍ ഈ ആരോപണം ചെന്നിത്തല തള്ളുകയും ചെയ്തിരുന്നു