Follow Me TV

The Unbeatable

ദൃശ്യം 2 അണിയറയില്‍ ഒരുങ്ങുന്നു

2013 ല്‍ മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ചിത്രമാണ് ദൃശ്യം .നിലവില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദൃശ്യത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ബോക്സ് ഓഫീസില്‍ വന്‍ വിജയം കൊയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതും ജീത്തു ജോസഫാണ്. ഇപ്പോഴിതാ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജ് കുട്ടിയും കുടുംബവും എന്ന ക്യാപ്ഷനോടെ ലൊക്കേഷന്‍ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് ജീത്തു ജോസഫ്.നിരവധി വൈകാരിക മുഹൂര്‍ത്തങ്ങളും സസ്പെന്‍സുമൊക്കെ കോര്‍ത്തിണക്കിയായിരിക്കും രണ്ടാം ഭാഗം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക.ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് രണ്ടാം ഭാഗവും നിര്‍മിക്കുന്നത്. വരുണിന്റെ മരണവും അതിന് ശേഷമുള്ള സംഭവ വികാസങ്ങള്‍ക്കും ശേഷമുള്ള ജോര്‍ജുകുട്ടിയുടേയും കുടുംബത്തിന്റേയും ജീവിതമാണ് ദൃശ്യം 2 വിലൂടെ പറയുന്നതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാല്‍, മീന, അന്‍സിബ, എസ്തര്‍ എന്നിവര്‍ തന്നെയാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുക. സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാര്‍, മുരളി ഗോപി, ഗണേഷ് കുമാര്‍, സുമേഷ്, ആദം അയൂബ്, അഞ്ജലി നായര്‍, അജിത് കൂത്താട്ടുകുളം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.