രാജ്യത്ത് 24 മണിക്കൂറിനിടെ 75,829 പോസിറ്റീവ് കേസുകളും 940 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു .അതേസമയം, രോഗമുക്തി നിരക്ക് 84.13 ശതമാനമായി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയത്തിന്റെ ഒടുവിലത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ പോസിറ്റീവ് കേസുകള്‍ 65,49,374 ആയി. ആകെ മരണം 1,01,782. ചികിത്സയിലുള്ളവരുടെ എണ്ണം 9,37,625. രോഗമുക്തരുടെ എണ്ണം 55,09,967 ആയി ഉയര്‍ന്നു.മരണനിരക്ക് രണ്ട് ശതമാനത്തില്‍ താഴെ തുടരുകയാണ്. 1.55 ശതമാനമാണ് നിലവിലെ മരണനിരക്ക്. പ്രതിദിന കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ലോകത്ത് തന്നെ ഏറ്റവുമധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യം തുടരുകയാണ്. ഒരാഴ്ചക്കിടെ നാല് ലക്ഷത്തില്‍പ്പരം പുതിയ കേസുകളും 5300ല്‍ അധികം മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാലയളവില്‍ 411,000ല്‍പ്പരം പേര് രോഗമുക്തരായെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളില്‍ വ്യക്തമാക്കി.
The Unbeatable
More Stories
ഇന്ന് ശിശുദിനം
അര്‍ണബ് ബിജെപി സ്ഥനാര്‍ത്ഥി ?
അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം