Follow Me TV

The Unbeatable

വൈദ്യുതി ബില്ലിൽ ബോർഡിന് കുടിശിക 800 കോടി രൂപ

കോവിഡ്  വ്യാപവുമായി ബന്ധപ്പെട്ട്   ലോക്‌ഡൗണിനുമുമ്പും  ,ശേഷവും ഒട്ടേറെ പേർ  വൈദ്യുതി ബില് അടക്കാനുണ്ടെന്ന് വ്യക്തമാക്കി വൈദ്യുതി ബോർഡ് . ചാർജ് ഇനത്തിൽ 800 കോടി രൂപയോളം മാർച്ചിന് ശേഷം  പിരിഞ്ഞു കിട്ടാനുണ്ട് .വൈദ്യുതി വിൽക്കുന്നയിനത്തിൽ മാസം 1200 കോടിയാണ് ശരാശരി ബോർഡിനു കിട്ടുന്നത്.നിലവിൽ ഇത്  ആയിരം കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. സാമ്പത്തികപ്രതിസന്ധി രൂക്ഷമായതിനാൽ ബോർഡ് വായ്പയെടുക്കുന്നതും വർധിച്ചു. മാർച്ചിനുശേഷം ആയിരംകോടി രൂപയാണ് വായ്പയെടുത്തത്. മുമ്പ്  ഉപഭോക്താക്കൾക്ക്  ഏപ്രിൽ  20  മുതൽ ജൂൺ 19  വരെയുള്ള  ബില്ല്  അഞ്ചുതവണയായി  ഡിസംബർ വരെ അടയ്ക്കാൻ  ഇളവ് നൽകിയിരുന്നു .നിലവിൽ കുടിശിക വർദ്ധിക്കുന്നതിനാൽ  ലോക്ഡൗൺ കാലത്തേത് ഒഴികെയുള്ള ബില്ലുകൾ യഥാസമയം അടയ്ക്കാത്തവരുടെ കണക്‌ഷൻ വിച്ഛേദിക്കാൻ നിർബന്ധിതരായിരിക്കുകയാണെന്ന് ബോർഡ് അറിയിച്ചു.