Follow Me TV

The Unbeatable

ഇനി ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കാതെ പബ്‌ജി

ചൈനീസ് ബന്ധം ഉപേക്ഷിച്ച് പബ്‌ജി ഇൻഡ്യയിൽ തിരിച്ചെത്തുമെന്ന വാർത്തകൾ തള്ളി കേന്ദ്ര ഐ ടി മന്ത്രാലയവുമായി അടുത്ത വൃത്തങ്ങൾ .പബ്‌ജി നിരോധനം സ്ഥിരമാണ് ഇവർ സൂചന നൽകുന്നത് . ഗെയിമിന് കുട്ടികൾ അടക്കമുള്ളവർ അടിമകൾ ആകുന്നതും ,ഗെയിം അക്രമാസക്തമണ്ണെന്നും ചൂണ്ടി കാട്ടിയാണ് നിലവിലെ തീരുമാനം .മുൻപ് ചൈനീസ് സർക്കാരും ഗെയിം അക്രമവാസനയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കാട്ടി പബ്‌ജിക്കെതിരെ രംഗത്തു വന്നിരുന്നു .എന്നാൽ ഗെയിം ഫോർ പീസ് എന്ന ഫീച്ചറുമായി പബ്‌ജി ഇതിനെ മറിക്കടന്നിരുന്നു . കഴിഞ്ഞ സെപ്തംബര് 2 നാണ് പബ്‌ജി അടക്കം 118 ആപ്പുകൾ ഇന്ത്യയിൽ കേന്ദ്രം നിരോധിച്ചത് .ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി എന്നതടക്കം എഴുപതോളം പ്രശ്നങ്ങളാണ് പബ്‌ജി അടക്കമുള്ള ആപ്പുകൾക്കെതിരെ ഇന്ത്യ ഉന്നയിച്ചത് .ഈ പ്രേശ്നങ്ങൾ എല്ലാം തന്നെ പരിഹരിച്ചാലും ഗെയിം വീണ്ടും തിരിച്ചു വരുന്നത് യുവാക്കളെ വഴിതെറ്റിക്കും എന്ന വിലയിരുത്തലിലാണ് അധികൃതർ എന്നാണ് സൂചന .