Follow Me TV

The Unbeatable

“എന്റെ കെഎസ്ആർടിസി” ഇനി മൊബൈലിൽ

തിരുവനന്തപുരം :കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജനങ്ങളുടെ സുരക്ഷ മുൻകൂട്ടി പുറത്തിറക്കുന്ന പുതിയ റിസർവേഷൻ മൊബൈൽ ആപ്പ് ” എന്റെ കെ.എസ്.ആർ.ടി.സി “ഈ മാസം 6 ന് മുഖ്യ മന്ത്രി പിണറായി വിജയൻ പുറത്തിറക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.കോവിഡ് കാലത്തെ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് പുതിയ ആപ്പ് പുറത്തിറക്കുന്നത് . മുഖ്യമന്ത്രിയുടെ ചേമ്പറിൽ വച്ച് നടക്കുന്ന ചടങ്ങിൽ കെ.സ്.ർ.ടി.സി യുടെ “കെ.സ്.ർ.ടി.സി.ജനത സർവീസ് ” ലോഗോ ,”കെ.സ്.ർ.ടി.സി ലോജിസ്റ്റിക് ” ലോഗോ എന്നിവയും പുറത്തിറങ്ങും . അഭി ബസുമായി ചേർന്ന് ആൻഡ്രോയിഡ് ഐ.ഒ.സ്.പ്ലാറ്റുഫോമുകളിൽ ഉപയോഗിക്കാൻ കഴിയുന്നതാണ് പുതിയ ആപ്പ് .