Follow Me TV

The Unbeatable

ഹാഥ്‌റസിലെ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു: മെഡിക്കല്‍ ലീഗല്‍ റിപ്പോര്‍ട്ട്

ലക്‌നൗ  :  ഹാഥ്‌റസില്‍ ക്രൂരമായ പീഡന് ഇരയായി മരിച്ച പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി മെഡിക്കല്‍ ലീഗല്‍ റിപ്പോര്‍ട്ട്.പെണ്കുട്ടി ആക്രമണത്തിന് ഇരയായിട്ടുണ്ടെങ്കിലും ബലാത്സംഗം നടന്നിട്ടില്ലെന്ന പോലീസിന്റെ വാദം തള്ളി കളയുന്നതാണ് റിപ്പോര്‍ട്ട്.പെണ്‍കുട്ടിയെ ചികിത്സിച്ച അലിഗഢിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജിന്റെ റിപ്പോര്‍ട്ടാണ ്കാര്യങ്ങള്‍ വ്യക്തമാക്കുന്നത ്. പ്രാഥമിക പരിശോധനയില്‍ തന്നെ പ്രതികള്‍ ബലപ്രയോഗം നടത്തിയതായും ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.സെപ്റ്റംബര്‍ 22 നാണ് പെണ്‍കുട്ടി പീഡനവിവരം ഡോക്ടര്‍മാരോട് പറയുന്നത്.
അന്നുതന്നെ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ക്ക് വ്യക്തമായത് .
ഗര്‍ഭനിരോധന മാര്ഗ്ഗങ്ങള്‍ പ്രതികളുപയോഗിച്ചിട്ടണ്ടെങ്കില്‍ ശരീരത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്താന്‍ സാധിക്കില്ലെന്നും അങ്ങനെ സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടുപിടിക്കേണ്ടത് പോലീസാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മാത്രമല്ല,
ബലാത്സംഗത്തിന് ഇരയായി പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഫോറന്‍സിക് ലാബിലേക്ക് സാംപിളുകള്‍ അയച്ചത്. സാംപിളുകള്‍ അയക്കാന്‍ വൈകിയതിനാല്‍ നിര്‍ണായകമായ തെളിവുകള്‍ നഷ്ടമാകാനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടര്‍മ്മാര്‍ ചൂണ്ടികാണിക്കുന്നുണ്ട.്