Follow Me TV

The Unbeatable

ഐ ഫോൺ വിവാദം : രമേശ് ചെന്നിത്തല നിയമ നടപടിയിലേക്ക്

യുഎഇ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് വഴി പ്രതിപക്ഷ നേതാവിന് ഐ ഫോൺ സമ്മാനമായി നൽകിയെന്ന സന്തോഷ് ഈപ്പന്‍റെ പരാമര്‍ശത്തിനെതിരെ രമേശ് ചെന്നിത്തല നിയമ നടപടിക്ക്. ലൈഫ് മിഷൻ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരെ സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രതിപക്ഷ നേതാവിനെതിരായി  പരാമർശം നടത്തിയിരുന്നു .
എന്നാൽ ഈ  ആരോപണം ചെന്നിത്തല തള്ളുകയും ചെയ്തിരുന്നു .നിലവിൽ സന്തോഷ് ഈപ്പന്റെ  ഈ പരാമർശം അടിയന്തരമായി നീക്കണമെന്ന്  ആവശ്യപ്പെട്ട്  ഇദ്ദേഹത്തിന് വക്കീൽ നോട്ടീസ്  അയക്കാനാണ്  തീരുമാനം . അതോടൊപ്പം ഐ ഫോൺ കണ്ടെത്താൻ  പോലീസ്  കേസെടുത്ത്‌  അന്വേഷണം  നടത്തണമെന്നും ആവശ്യപ്പെട്ടും രമേശ് ചെന്നിത്തല തിരുവനന്തപുരം സി ജെ എം കോടതിയെ സമീപിക്കും .എന്നാൽ കേസ് രജിസ്റ്റർ  ചെയ്താൽ മാത്രമേ  ഫോൺ കണ്ടെത്താനുള്ള നടപടി ക്രമങ്ങൾ തുടങ്ങാനാകു എന്ന നിലപാടിലാണ് പോലീസ് .