Follow Me TV

The Unbeatable

യുവേഫ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; മികച്ച താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി

യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ  യുവേഫ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു .മികച്ച ഫുട്ബോള്‍ പുരുഷ താരത്തിനുള്ള യുവേഫ പുരസ്കാരം ബയേണ്‍ മ്യൂണിക്കിന്റെ റോബര്‍ട്ടോ ലെവന്‍ഡോസ്കിക്ക് ലഭിച്ചു .കഴിഞ്ഞ സീസണിലെ  47 മത്സരങ്ങളില്‍ നിന്ന് 55 ഗോളുകളാണ് ലെവന്‍ഡോസ്കി നേടിയത്.മികച്ച സ്‌ട്രൈക്കര്‍ക്കുള്ള പുരസ്‌കാരവും ലെവന്‍ഡോവ്‌സ്‌കിക്കാണ്.
ബയേണ്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നൂയര്‍, മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന്‍ ഡിബ്ര്യുയിന്‍ എന്നിവരെ മറികടന്നാണ് മികച്ച യുവേഫ താരമായി ലെവന്‍ഡോവ്‌സ്‌കി തിരഞ്ഞെടുക്കപ്പെട്ടത് .മികച്ച മിഡ്ഫീല്‍ഡറായി കെവിന്‍ ഡിബ്രുയിൻ  തിരഞ്ഞെടുക്കപ്പെട്ടു.മികച്ച ഗോള്‍ കീപ്പര്‍,മികച്ച പ്രതിരോധ താരം , മികച്ച പുരുഷ പരിശീലകൻ  എന്നിങ്ങനെ നാല് പുരസ്കാരങ്ങളാണ് ബയേണ്‍ സ്വന്തമാക്കിയത്.

ബയേണിന്റെ മാനുലവല്‍ ന്യൂയറാണ് മികച്ച ഗോള്‍ കീപ്പര്‍. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രൂയിന്‍ മികച്ച മധ്യനിര താരത്തിനും ബയേണിന്റെ ജോഷോ കിമ്മിച്ച് മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്കാരത്തിനും അര്‍ഹനായി. ബയേണ്‍ മ്യൂണിക്ക് പരിശീലകന്‍ ഹാന്‍സി ഫ്‌ളിക്കിനാണ് മികച്ച പുരുഷ പരിശീലകനുള്ള പുരസ്‌കാരം.ചെല്‍സിയുടെ ഡെന്‍മാര്‍ക്ക് താരം പെര്‍നില്ലെ ഹാര്‍ഡര്‍ക്കാണ്     യുവേഫയുടെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് .2017-18 സീസണിലും ഹാര്‍ഡര്‍ ഈ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.മികച്ച വനിതാ പരിശീലകയായി  ലിയോണിന്റെ ജീന്‍ ലൂക്ക് വാസ്യൂറും മികച്ച വനിതാ ഗോള്‍കീപ്പറായി
സറാഹ് ബൗഹാദിക്കും  തിരഞ്ഞെടുക്കപ്പെട്ടു