Follow Me TV

The Unbeatable

കണ്ടെയിന്‍മെന്റ് സോണ്‍ അല്ലാത്തിടത്ത് 144 പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് കെ . മുരളീധരന്‍

കോഴിക്കോട് : കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലാത്തിടത്ത് 144 പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും സമരങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള തന്ത്രമാണ് 144 ന്റെ പ്രഖ്യാപനമെന്നും കോണ്‍?ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍ .’ രോഗ വ്യാപനം എന്ന പേരില്‍ 144 പ്രഖ്യാപിക്കുന്നത് ശരിയല്ല , 144 ലംഘിക്കേണ്ടി വരും ,കേസെടുക്കുന്നെങ്കില്‍ എടുക്കട്ടെ ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു .ഒക്ടോബര് 3 മുതല്‍ രാവിലെ 9 മുതല്‍ 31 വരെ 5 പേരില്‍ കൂടുതല്‍ വരുന്ന എല്ലാ മീറ്റിങ്ങുകളും യോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചു കൊണ്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി 144 പ്രഖ്യാപിച്ചിരുന്നു . ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു കെ.മുരളീധരന്‍ .