Follow Me TV

The Unbeatable

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി : ഉദ്ഘാടനം ഇന്ന്

കേരളത്തിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി ഇന്ന് നിലവിൽ വരുന്നു. വൈകുന്നേരം  3.30 ന്  മുഖ്യമന്ത്രി ഓൺലൈനിലൂടെ ഉദ്‌ഘാടനം നിർവഹിക്കും .   കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിൻ്റെ തീരത്താണ് സർവ്വകലാശാലയുടെ താത്കാലിക ആസ്ഥാനമന്ദിരം . പരമ്പരാഗത കോഴ്സുകൾക്ക് പുറമെ മൂന്ന് മാസം മുതൽ ഒരു വർഷം വരെ ദൈർഘ്യമുള്ള തൊഴിൽ അധിഷ്ഠിത, തൊഴിൽ നൈപുണ്യ കോഴ്സുകൾ സർവകലാശാലയുടെ പ്രത്യേകതകളാണ്. ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, ചൈനീസ് ഭാഷകളിലെ കോഴ്സുകളും ഇവിടെയുണ്ടാകും.കാലിക്കറ്റ്, കേരള , എം.ജി, കണ്ണൂർ സർവകലാശാലകളിലെ വിദൂര , പ്രൈവറ്റ് പഠനം പൂർണ്ണമായും ഓപ്പൺ സർവകലാശാലയുടെ നിയന്ത്രണത്തിലാകും . മുഖ്യമന്ത്രി ഉദഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ അധ്യക്ഷത വഹിക്കും.