തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയെ പുഴുവരിച്ച സംഭവുമായി ബദ്ധപ്പെട്ട് മൂന്ന് പേരെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു.നോഡല്‍ ഓഫീസര്‍ ഡോ.അരുണയെയും ,രണ്ട് നേഴ്സുമാരെയുമാണ് സസ്പെന്‍ഡ് ചെയ്തത് .സംഭവുമായി ബദ്ധപ്പെട്ട് ഏഴ് ദിവസസത്തിനകം റിപ്പോര്‍ട്ട് നര്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്കി.കഴിഞ്ഞ ദിവസമാണ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ചതായി ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയത്.വീണ് പരിക്കേറ്റതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായ അനില്‍കുമാറിന് കഴിഞ്ഞ നാലാം തിയ്യതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടന്ന് ബന്ധുക്കളെ വാര്‍ഡില്‍ നിന്ന് മാറ്റി ക്വാറന്റീന് ചെയ്തു. രോഗിക്ക് മെഡിക്കല്‍ കേളേജില്‍ ചികിത്സയും നല്കി. ആ മാസം 24 ന് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് കൊവിഡ് നെഗറ്റീവായി. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിട്ടും രോഗിയെ ഡിസ്ചാര്ഡ് ചെയ്യുകയായിരുന്നു.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്