Follow Me TV

The Unbeatable

സിം സത്യാഗ്രഹവുമായി പഞ്ചാബിലെ കര്‍ഷകര്‍

കോര്‍പ്പറേറ്റുകള്‍ക്കെതിരെ പ്രതിക്ഷേധിക്കുന്നതിന്റെ ഭാഗമായിയാണ് റിലയന്‍സിന്റെ ജിയോ സിം കാര്‍ഡുകള്‍ പൊട്ടിച്ചുകളഞ്ഞ് പഞ്ചാബിലെ കര്‍ഷകര്‍ പ്രതിക്ഷേധിക്കുന്നത്. കര്‍ഷക നിയമത്തിനെതിരെ പ്രതിക്ഷേധം ശക്തമാക്കിയിരിക്കുന്നതിനിടയിലാണ് സിം സത്യാഗ്രഹവുമായി കര്‍ഷകര്‍ രംഗത്ത് വന്നിരിക്കുന്നത്.കാര്‍ഷിക നിയമങ്ങളിലൂടെ മോദി സര്‍ക്കാര്‍ അംബാനി ,അദാനി തുടങ്ങിയ കോര്‍പ്പറേറ്റുകളെ ശക്തിപ്പെടുത്തുകയാണെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ക്യാംപെയ്‌നുകള്‍ ആരംഭിച്ചത്.കൂടാതെ സോഷ്യല്‍ മീഡിയയില്‍ ജിയോ സിമ്മിനെതിരായ ക്യാംപെയിനില്‍ ,ചില പഞ്ചാബ് ഗായകരും ജിയോ സിമ്മുകള്‍ നശിപ്പിച്ചിരുന്നു.ഒപ്പം അമൃത്സറില്‍ നടന്ന പ്രതിക്ഷേധത്തില്‍ കര്‍ഷകരും ജിയോ സിമ്മുകള്‍ നശിപ്പിച്ചു കളഞ്ഞിരുന്നു.നേരത്തേ ഇന്ത്യാഗേറ്റിന് സമീപം ട്രാക്ടര്‍ കത്തിച്ച് പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. പഞ്ചാബിലും ഹരിയാനയിലും കര്‍ശഷകര്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു. രാജ്യവ്യാപകമായി പ്രതിഷേദം ശക്തമാക്കിയിരിക്കുകയാണ് കര്‍ഷകര്‍.