Follow Me TV

The Unbeatable

യു.വി ജോസിനോട് ആറ് രേഖകള്‍ ആവശ്യപ്പെട്ട് സിബിഐ

ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനോട് ആറ് രേഖകള്‍ ഹാജരാക്കാന്‍ സിബിഐനിര്‍ദ്ദേശം നല്‍കി.അഞ്ചാം തീയതി ഹാജരാകുമ്പോള്‍ ഈ രേഖകള്‍ കൈമാറണം.യു വി ജോസ് അല്ലെങ്കില്‍ രേഖകള്‍ വിശദീകരിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥന്‍ ആണ് തിങ്കളാഴ്ച ഹാജരാകേണ്ടത്.

ഹാജരാക്കേണ്ട രേഖകള്‍

  1. റെഡ്ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാപത്രം
  2. വടക്കാഞ്ചേരിയിലെ വീടുകളും ഹെല്‍ത്ത് സെന്ററും സംബന്ധിച്ച രേഖകള്‍
  3. വടക്കാഞ്ചേരിയില്‍ ഭൂമിവാങ്ങിയതിന്റെ രേഖകള്‍
  4. ജില്ലാ കോര്‍ഡിനേറ്ററും ലൈഫ് മിഷന്‍ പദ്ധതിയും തമ്മിലുള്ള ബന്ധം
  5. വടക്കാഞ്ചേരി നഗരസഭ ,കെഎസ്ഇബി എന്നിവയുമായി ബന്ധപ്പെട്ട രേഖകള്‍
  6. യൂണിടാക്ക് ,സെയ്ന്‍ വെഞ്ചേഴ്‌സ് എന്നിവരുമായുള്ള ഇടപാടുരേഖകള്‍

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ ലൈഫ് മിഷന്‍ സിഇഒ യുവി ജോസിനെ ചോദ്യം ചെയ്തിരുന്നു.എന്നാല്‍ പദ്ധതിയുമായി ബദ്ധപ്പെട്ട
ധാരണാപത്രത്തിന്റെ പകര്‍പ്പ് ലൈഫ് മിഷന്‍ നല്‍കിയിട്ടുണ്ടെന്നും, യൂണിടാക്കിന് കരാര്‍ നല്‍കിയത് റെഡ് ക്രസന്റ് നേരിട്ടാണ്. ഇതിന്റെ വിശദാംശങ്ങള്‍ സര്‍ക്കാരിന്റെ പക്കലില്ലെന്നുംഒപ്പം കരാര്‍ ഒപ്പുവച്ച യോഗത്തിന്റെ മിനിട്‌സുമില്ല എന്നും ഇദ്ദേഹം എന്‍ഫോഴ്‌സ്‌മെന്റിനോട് പറഞ്ഞിരുന്നു.